Saturday, December 15, 2012

ശാസ്ത്രത്തിൻ വികൃതി.....!!







ഇതു കുറ്റിപ്പുറം പാലത്തിൻ
മുകളിൽ നിന്നുള്ളൊരു ദൃശ്യം

അംബരപ്പിച്ചെന്നെയീ അത്ഭുതം,
മതിമറന്നാഹ്ലാദിപ്പൂ ഞാൻ.
മനം നിറഞ്ഞൊഴുകുന്നു..
കര കവിഞ്ഞൊഴുകുന്നു…
സുന്ദരം ഭാരതപ്പുഴയിതു മനോഹരം.
ചിന്തിച്ചു ചിരിച്ചു ഞാൻ,
ഇടശ്ശേരി തൻ വ്യർത്ഥമാം വാക്കുകൾ
മനസ്സും ശരീരവും പുളകമണിയുന്നുവോ
നിറവിലൊഴുകുമീ ജലധാരയെ പുൽകാൻ..
അടുത്തു വരുന്തോറും കണ്ണു മങ്ങുന്നുവോ..
വറ്റിപ്പോകുന്നുവോ.. കളകളാരവം ഒഴുകിയകലുന്നുവോ…!!
ശ്ശോ..കഷ്ടം..! തിരിച്ചറിയുന്നു ഞാൻ...
മരീചിക !! ശാസ്ത്രത്തിൻ വികൃതി...
പൊള്ളുന്ന വെയിലിൽ തിളങ്ങിടും മണലിൽ
വെള്ളമില്ലൊട്ടുമെന്നതത്രേ യാഥാർത്ഥ്യം..!!!

18 comments:

  1. നന്നായിട്ടുണ്ട് മനസ്സിലെ ഒരു നൊമ്പരം നിഴലിക്കുന്ന വരികള്‍ ആശംസകള്‍

    ReplyDelete
    Replies
    1. ആസിഫ് ഇക്കാ ഇവിടെ വന്നതിലും വായിച്ചതിലും ഒരുപാട് നന്ദി. ഇനിയും വരുമെന്നു പ്രതീക്ഷിക്കുന്നു.

      Delete
  2. Replies
    1. വളരെ നന്ദി സലിം ഇക്കാ.. ഈ പൂമൊട്ടിനെ വല്ലപ്പൊഴുമൊക്കെ ശ്രദ്ധിച്ചേക്കണേ...! ശുഭപ്രതീക്ഷയോടെ..

      Delete
  3. വെള്ളമില്ലാത്ത പുഴ....ഭാരത പ്പുഴ

    ReplyDelete
    Replies
    1. അതേ സുഹൃത്തേ.. ഇന്നു വെള്ളമില്ലാത്ത പുഴ തന്നെയാണു ഭാരതപ്പുഴ.ഇന്നു അതിലൂടെ ഒഴുകുന്നതു ഭാരതപ്പുഴയുടെ കണ്ണീരു മാത്രമാണു.ഇവിടെ വന്നതിലും അഭിപ്രായം എഴുതിയതിലും ഒരുപാട് നന്ദി. വീണ്ടും വരുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

      Delete
  4. കുറ്റിപ്പുറം പാലം കണ്ടിരുന്നാല്‍ നെറ്റി ചുളിഞ്ഞുപോം തമ്പുരാനേ,
    വറ്റിവരണ്ട പുഴയ്ക്ക് മീതേ എന്തിനീ മേല്‍പ്പാലമെന്നു തോന്നും.
    ആറ്റിലെ മണലൊക്കെയൂറ്റി തീര്‍ത്തു ഊറ്റം നടിക്കുന്ന സ്വാര്‍ത്ഥവര്‍ഗ്ഗം
    ഏറ്റുവാന്‍ പറ്റാത്ത ഭാരമല്ലോ ശിഷ്ട ജനത്തിനായിട്ടിടുന്നു!

    ReplyDelete
    Replies
    1. തീർച്ചയായും സുഹൃത്തേ.. മണൽ മാഫിയയും അവർക്കു ഒത്താശ ചെയ്തു കൊടുക്കുന്ന രാഷ്ടീയ പ്രവർത്തകരും കൈക്കൂലിക്കാരായ നിയമപാലകരും ഉള്ളിടത്തോളം കാലം നമ്മുടെ ഭാരതപ്പുഴ വറ്റി വരണ്ടു തന്നെ തുടരുമെന്നതിൽ സംശയമില്ല. ഇവിടെ വന്നതിലും അഭിപ്രായം എഴുതിയതിലും ഒരുപാട് നന്ദി. ഇനിയും വരുക..!

      Delete
  5. യാധാർത്ഥ്യം എന്നാ വാക്ക് തെറ്റാണ് എന്നതാണ് യാഥാര്‍ത്ഥ്യം.

    ReplyDelete
    Replies
    1. ഹോ..! സംഗീതേട്ടാ... എഡിറ്റീട്ടുണ്ട്.. അറിവില്ലായ്മ ഒരു തെറ്റല്ലാത്തതു കൊണ്ട് ഇനിയും ഈ അനിയന്റെ അക്ഷര പിശകുകൾ സദയം പൊറുത്ത് ഇവിടെയെത്തും എന്നു പ്രതീക്ഷിക്കുന്നു. വളരെ വളരെ നന്ദി...!!

      Delete
  6. മരണം കാത്ത് കിടക്കുന്നോരീ നിളക്ക്
    പരയുവാനുണ്ടേറെ ചരിതങ്ങള്‍
    മാമാങ്കവും മാപ്പിള ലഹളയും അങ്ങനെ നീളുന്നു
    മാനവ ചരിതം
    ആയിരം മര്‍ത്യ മനസ്സിന്‍റെ മോക്ഷവും പേറിയുള്ള
    ആ യാത്രയും ചൊല്ലുവാന്‍ ഒത്തിരി ഇങ്ങനെ ഉണ്ടിനിയും

    ReplyDelete
    Replies
    1. തീർച്ചയായും മൂസാക്കാ... നാളെ ഒരിക്കൽ ഈ പാലത്തിനു കീഴിലൂടെ ഭാരതപ്പുഴയെന്ന ഒരു നീർച്ചാലൊഴുകിയിരുന്നു എന്നു വരും തലമുറക്കു പറഞ്ഞുകൊടുക്കുമ്പോഴും ഈ പാലത്തിന്റെ ആവശ്യകത മനസ്സിലാക്കാൻ കഴിയാതെ കുട്ടികൾ അതൊരു പഠന വിഷയമാക്കുമ്പോഴും നമുക്കു നോക്കുകുത്തികളെ പോലെ പഴങ്കതകൾ പറഞ്ഞു നെടുവീർപ്പിടാം...എന്തൊരു ലോകം..!! വന്നതിലും എഴുതിയതിലും ഒരുപാട് നന്ദി. വീണ്ടും വരുമെന്ന് പ്രതീക്ഷിക്കുന്നു.

      Delete
  7. കുറ്റിപ്പുറം പാലം കണ്ടിട്ടുള്ള ഞാൻ വായിച്ചത് കൊണ്ട് പ്രശ്നാവോ എന്നറിയില്ല എന്നാലും വായിച്ചു.

    നമ്മുടെ പുഴയും നദിയും കാടും പ്രകൃതിയുമെല്ലാം മനുഷ്യന്റെ ചെയ്തികളാൽ മൃതപ്രായരായിക്കഴിഞ്ഞു....!

    ആശംസകള്

    ReplyDelete
    Replies
    1. കുറ്റിപ്പുറം പാലം കണ്ടിട്ടുള്ളവർ തീർച്ചയായും ഇവിടെ അഭിപ്രായം പങ്കു വെക്കേണ്ടതുണ്ട്. വായിച്ചതിലും അഭിപ്രായം പങ്കുവെച്ചതിലും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

      Delete
  8. വര്‍ത്തമാനകാലം മരണമോഴിപോലും രേഖപെടുത്താന്‍ വിസമതിക്കുന്ന എന്റെ നിളക്ക്....
    വരികളിളുടെ ഒരു യാത്രാമൊഴി.....
    അതൊരു പിന്‍വിളി കൂടി ആകട്ടെ എന്നാശംസിക്കുന്നു

    ReplyDelete
    Replies
    1. തീർച്ചയായും സുഹൃത്തേ.., ഞാനും അങ്ങനെ തന്നെ പ്രതീക്ഷിക്കുന്നു..ഹൃദയഭേദകങ്ങളായ ഇത്തരം കാഴ്ച്ചകൾ ഇല്ലാത്ത മലയാള നാട് സ്വപ്നങ്ങളിൽ ഒതുങ്ങാതിരിക്കട്ടെ..! വായിച്ചതിലും ഇവിടെ എഴുതിയതിലും ഒരുപാടു സന്തോഷം. നന്ദി.. വീണ്ടും വരിക.

      Delete
  9. നിര്‍മ്മലേ ..നിളേ നിനക്കെന്തു പറ്റി ?

    ReplyDelete
    Replies
    1. ഇനിയെന്തു പറ്റാൻ..!ഇടശ്ശേരി പറഞ്ഞ പോലെ അഴുക്കു ചാലായി മാറിക്കഴിഞ്ഞു.ഇനിയും തുറക്കാത്ത അധികാരികളുടെ കണ്ണുകൾ തുറക്കാനായി പ്രാർത്ഥിക്കാം..അല്ലാത്ത പക്ഷം നിളയെന്ന പേരു ഓർമ്മകളിൽ മാത്രമായി ഒതുങ്ങും. ഇവിടെ വന്നതിലും അഭിപ്രായം പങ്കു വെച്ചതിലും ഒരുപാടു സന്തോഷം. വീണ്ടും വരുമെന്ന പ്രതീക്ഷയോടെ..

      Delete

എന്റെ ഭ്രാന്തന്‍ പോസ്റ്റുകള്‍ വായിച്ചല്ലോ.... ??? ഇനി നിങ്ങളുടെ അഭിപ്രായങ്ങള്‍,
അത് എന്ത് തന്നെ ആയാലും താഴെ കുറിക്കൂ... ഈ പൂമൊട്ട് വാടാതിരിക്കാന്‍ നിങ്ങളുടെ അഭിപ്രായങ്ങള്‍ കൂടിയേ തീരൂ ......
എഴുതാതെ പോകരുത് ട്ടോ....!!